ബഹിരാകാശയാത്രയുടെ കിടിലന്‍ ചിത്രങ്ങളുമായി റെഡ്മി നോട്ട് 7; അസാധാരണ പ്രചാരണ തന്ത്രവുമായി ഷവോമി

റെഡ്മി സീരീസിലെ പുതിയ ഫോണ്‍ നോട്ട് 7 പ്രചാരണത്തിനായി ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ അസാധാരണമായ പ്രചാരണ തന്ത്രങ്ങള്‍ വീണ്ടും.

റെഡ്മി നോട്ട് 7 സ്മാര്‍ട്ഫോണ്‍ ബഹിരാകാശത്തേക്കയച്ച് ചിത്രങ്ങളെടുത്തശേഷം തിരിച്ചെത്തിച്ചാണ് ഷാവോമി മറ്റാരും ചിന്തിക്കാത്ത വിപണന തന്ത്രം പുറത്തെടുത്തത്.

ബലൂണ്‍ ഉപയോഗിച്ചാണ് റെഡ്മി നോട്ട് 7 സമുദ്ര നിരപ്പില്‍ നിന്ന് 35,575 മീറ്റര്‍ ഉയരത്തിലേക്കുയര്‍ത്തിയത്. അവിടെ നിന്ന് കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ബലൂണ്‍ പൊട്ടിച്ച് ഫോണ്‍ താഴേക്ക് എത്തിക്കുകയായിരുന്നു.

താപനില മൈനസ് 58 ഡിഗ്രിയിലായിരുന്നു ഫോണിന്റെ പ്രവര്‍ത്തനം. ബഹിരാകാശം വരെ ഉയര്‍ന്നിട്ടും അത്രയും ഉയരത്തില്‍ നിന്നും താഴെ വീണിട്ടും ഒരു പോറല്‍ പോലും കൂടാതെ ഫോണ്‍ തിരിച്ചെത്തി എന്നതാണ് ശ്രദ്ധേയം.

ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം എത്ര മികച്ചതാണെന്ന് ഷാവോമി ഇതിലൂടെ തെളിയിച്ചു. ബഹിരാകാശ യാത്ര നടത്തിയ ഫോണ്‍ ഇപ്പോള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാണെന്നും കമ്പനി അറിയിച്ചു.

റെഡ്മി നോട്ട് 7ന്റെ 48 മെഗാപിക്സല്‍ ക്യാമറയാണ് ബഹിരാകാശത്തെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കമ്പനി ഉപയോഗിച്ചത്. ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് നോട്ട് 7ലുള്ളത്.

ഒന്ന് 48 മെഗാപിക്സല്‍ സെന്‍സറും രണ്ടാമത്തെത് അഞ്ച് മെഗാപിക്സല്‍ സെന്‍സറും. സെല്‍ഫിക്ക് വേണ്ടി 13 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് സോണി ഐ എം എക്‌സ് 586 സെന്‍സറും ഈ ഫോണിലുണ്ട്.

അതേസമയം ഇന്ത്യയില്‍ ലഭിക്കുന്ന റെഡ്മി നോട്ട് 7 സ്മാര്‍ട്ഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറയ്ക്ക് പകരം 12 എംപി+ 2 എംപി റിയര്‍ ക്യാമറയാണുള്ളത്.

റെഡ്മി നോട്ട് 7 പുറത്തിറക്കിയപ്പോഴും അസാധാരണ പ്രചാരണ തന്ത്രങ്ങള്‍ ഷാവോമി പയറ്റിയിരുന്നു.

ഫോണ്‍ സ്റ്റെയര്‍കെയ്സിന് മുകളില്‍ നിന്ന് താഴേക്കിടുന്നതിന്റെയും ജീവനക്കാര്‍ ഫോണിന് മേല്‍ ചവിട്ടുന്നതിന്റേയും ഫോണിന് മുകളില്‍ വെച്ച് പച്ചക്കറി അരിയുന്നതിന്റേയും ദൃശ്യങ്ങളാണ് അന്ന് പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News