ദേശിയപാതാ വികസനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ദേശിയപാതാ വികസനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത് എത്തി. കേരളത്തിലെ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണന്താനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയ്ക്ക് കത്ത് നല്‍കി.

പാതാ നിര്‍മ്മാണം നിറുത്തി വയ്ക്കണമെന്ന ശ്രീധര്‍പിള്ളയുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് എതിര്‍പ്പ് രേഖപ്പെടുത്തി കണ്ണന്താനത്തിന്റെ കത്ത്.

സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി കത്തെഴുതിയ ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണന്ന് വ്യക്തമാക്കുന്നതാണ്് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്.

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് നല്‍കിയ കത്തില്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള ദേശിയ പാതാ വികസനത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം ആവിശ്യപ്പെടുന്നു.

നേരത്തെ ശ്രീധരന്‍പിള്ളയുടെ ആവിശ്യപ്രകാരം കേരളത്തിലെ ദേശിയപാതാ വികസനം നിറുത്തി വച്ച കേന്ദ്ര സര്‍ക്കാര്‍ പ്രയോര്‍ട്ടി രണ്ടിലേയ്ക്ക് കേരളത്തെ മാറ്റിയിരുന്നു.

ശ്രീധരന്‍പിള്ളയുടെ ആവിശ്യം കണ്ണന്താനം തള്ളി.സംസ്ഥാന സര്‍ക്കാരിന്റെ കൈവശം ഭൂമിയുള്ളപ്പോള്‍ നിര്‍മ്മാണം നടത്തണം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് അല്‍ഫോന്‍സ് കണ്ണന്താനം നിധിന്‍ ഗഡ്കരിയ്ക്ക് കത്ത് നല്‍കിയത്. കേന്ദ്ര ടൂറിസം മന്ത്രിയുടെ ലെറ്റര്‍ പാഡിലാണ് കത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News