കേരളത്തെ അപമാനിച്ച് വീണ്ടും ബിജെപി; കേരളം മിനി പാക്കിസ്ഥാന്‍; ലീഗിന്റെ പ്രവര്‍ത്തനത്തില്‍ സംശയം

ദില്ലി: കേരളത്തെ അപമാനിച്ച് ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ്. കേരളം മിനി പാക്കിസ്ഥാനാണെന്നാണ് കൃഷ്ണദാസിന്റെ പരാമര്‍ശം.

ആഗോളഭീകരതയുടെ സര്‍വ്വകലാശാലയായി കേരളം അധഃപതിച്ചെന്നും കേരളത്തിലെ ക്യാമ്പസുകള്‍ ഭീകരരുടെ സ്ലീപ്പിങ് സെല്‍സ് ആയി മാറിയെന്നും പികെ കൃഷ്ണദാസ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ലീഗ് നേതാക്കള്‍ കുറ്റിപ്പുറത്ത് രഹസ്യചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

കൃഷ്ണദാസിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News