ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥയെ അക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി സലീമാണ് പിടിയിലായത്. ഈ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

തിരുവല്ലം സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഐപിഎസ് ട്രെയിനിയുമായ ഐശ്വര്യ പ്രശാന്തിനെ അതേ സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് അക്രമിച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ചത്.

പ്രഭാതസവാരിക്കിറങ്ങവെ സലീം തന്റെ ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ പ്രതിരോധിച്ചതോടെ സലിം സ്ഥലം വിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥയെ അക്രമിച്ചതിനും, മോഷണശ്രമത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സലിമിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News