ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര അന്വേഷണ സമിതി; റിപ്പോർട്ട് തനിക്ക് നല്‍കണമെന്ന് പരാതിക്കാരി

ലൈംഗീക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയുള്ള ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് തനിക്ക് നൽകണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി.

ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തര അന്വേഷണ സമിതിക്ക് യുവതി കത്ത് കൈമാറി. പരാതിയിൽ കഴമ്പ് ഇല്ല എന്ന് സമിതി കണ്ടെത്തിയത് എങ്ങനെയാണെന്നന്ന് അറിയണമെന്നും ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അവകാശം ഉണ്ടെന്നും കത്തിൽ പറയുന്നു.

ആഭ്യന്തര നടപടി ക്രമത്തിന്റെ ഭാഗമായി നിയോഗിച്ച ഒരു സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട് എന്നിരിക്കെയാണ് യുവതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News