തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡീഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കും.

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം മെയ് 27-ന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.