പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് എസ് പി

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് എസ് പി.

എസ് പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം പാലത്തില്‍ പരിശോധന നടത്തി.സാങ്കേതിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു വിജിലന്‍സ് സംഘത്തിന്‍റെ പരിശോധന.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അ‍ഴിമതി വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു.സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം സെല്ലിനെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

അന്വേഷണം തുടങ്ങിയതിന്‍റെ ഭാഗമായി വിജിലന്‍സ് എസ് പി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പാലത്തില്‍ വിശദമായ പരിശോധന നടത്തി. വിവിധ വകുപ്പുകളിലെ സാങ്കേതിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന.

ഒരു മണിക്കൂറോളം സമയം ചെലവിട്ട് വിശദമായ പരിശോധനയാണ് നടന്നത്.അ‍ഴിമതി നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

പാലം നിര്‍മ്മാണച്ചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷനും അന്തിമ രൂപകല്‍പ്പന അംഗീകരിച്ച കിറ്റ്ക്കോയും വിജിലന്‍സിന്‍റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊ‍ഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News