മഹാബലിപുരത്തെ ലൈസന്‍സില്ലാത്ത റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 175 പേര്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ മലയാളികളായ കോളേജ് വിദ്യാര്‍ത്ഥികളെയും ഐടി പ്രൊഫണലുകളെയും കേന്ദ്രീകരിച്ച്‌ രാത്രികാല ലഹരി പാര്‍ട്ടികള്‍ വ്യാപകം.

മഹാബലിപുരത്തെ ഇസിആര്‍ റോഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്നും പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 175 പേരെ ഇന്ന് പുലര്‍ച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെയ്സ്ബുക്ക് വാട്ടസാപ്പ് കൂട്ടായ്മകളിലൂടെയാണ് ലഹരി പാര്‍ട്ടികളിലേക്കുള്ള രജിസ്ട്രേഷന്‍ നടത്തിയത്. ഇതിനായി വാട്ട്സ്പ്പില്‍ പ്രത്യേക ഗ്രൂപ്പും പ്രവര്‍ത്തിച്ചിരുന്നു.

മലയാളികളടക്കം തമിഴ്നാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിക്ക് എത്തിയത്.ഇവരെക്കൂടാതെ നാല് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നടന്ന പരിശോധനയില്‍ മദ്യവും നാലരകിലോ കഞ്ചാവും ലഹരിഗുളികളും പൊലീസ് പിടിച്ചെടുത്തു.

റിസോര്‍ട്ടിന്‍റെ നടത്തിപ്പുകാരായ പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിലെ സേത്തുമടയിലെ റിസോര്‍ട്ടില്‍ നിന്ന് സമാനമായി 150 വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഇത്തരം ലഹരി പാര്‍ട്ടികളെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് പൂട്ടി സീല്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here