ശ്രീലങ്കന്‍ സ്‌ഫോടനം: ഐഎസ് ബന്ധമുള്ള ഫൈസലിനെ എന്‍ഐഎ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഐഎസ് ബന്ധമുള്ള കൊല്ലം ചങ്ങന്‍കുളങ്ങര സ്വദേശി മുഹമ്മദ് ഫൈസലിനെ (അബു മര്‍വാന്‍ അല്‍ ഹിന്ദി-29) എന്‍ഐഎ ചോദ്യം ചെയ്യും.

ഖത്തറിലായിരുന്ന മുഹമ്മദ് ചോദ്യം ചെയ്യലിന് സമ്മതിച്ചതായി എന്‍ഐഐ വ്യക്തമാക്കി. ഇയാള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച വൈകിട്ട് നാട്ടിലെത്തി.

കാസര്‍കോടുനിന്നും ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു.

നേരത്തെ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിന് നോട്ടീസ് നല്‍കിയത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

മുഹമ്മദ് ഫൈസലിനെ കൂടാതെ കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ക്കെതിരെകൂടി എന്‍ഐഎ കേസെടുത്തിരുന്നു. ഇവരെ കസ്്റ്റഡിയിലെടുക്കാന്‍ പരിശോധന തുടരുകയാണ്.

എന്‍ഐഎ കസ്റ്റഡിയില്‍ ലഭിച്ച റിയാസിനെ മിലിട്ടറി ഇന്റലിജന്റ്‌സ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എന്നിവയും ചോദ്യം ചെയ്യും.

കേരളത്തില്‍ ഐഎസിനായി മനുഷ്യ ബോംബാക്രമണം നടത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News