തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കില്ല; നിലപാടിലുറച്ച് ടിവി അനുപമ

തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രന്‍ ആനയുടെ വിലക്ക് നീക്കില്ലെന്ന നിലപാടിലുറച്ച് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നും തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും അനുപമ വ്യക്തമാക്കി.

ആന അക്രമാസക്തനാണെന്നും അതിനാല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് ശരിയല്ലെന്നും കളക്ടര്‍ പറഞ്ഞു.

2007 മുതല്‍ ഇതു വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നിട്ടുണ്ട്.

അതുകൊണ്ട് ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്നും കളക്ടര്‍ വ്യക്തമാക്കി.

തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അപകടകാരികളായ ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും നേരത്തെ വനംമന്ത്രി കെ. രാജു വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here