അപകടത്തില്‍പെട്ട് ആറു മാസക്കാലമായി ബോധം നഷ്ടമായി കിടപ്പിലായ അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പോരാട്ടമായിരുന്നു കോഴിക്കോട് സ്വദേശിനി ആര്യാ രാജന് പഠനം.

അച്ഛന്റെ അരികില്‍ രാവു പകലാവും വരെ പുസ്തകങ്ങള്‍ ഉറക്കെ വായിച്ചും ശുശ്രൂഷിച്ചും അവള്‍ നേടിയ എപ്ലസ് എന്ന വിജയഗാഥ കേട്ട് അച്ഛന്‍ ജീവിതത്തിലേക്ക് തിരികെ എത്തുമെന്ന ഉറപ്പിലായിരുന്നു ഇതുവരെ ആര്യ ജീവിച്ചതും.