ലൈംഗിക ആരോപണ പരാതിയില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ്; പ്രതിഷേധം ശക്തം

ലൈംഗിക ആരോപണ പരാതിയില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിരവധി വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും ദില്ലിയില്‍ പ്രതി്‌ഷേധം അരങ്ങേറി.

പ്രതിഷേധം നടത്തിയ വനികളെ പൊലീസ് അറസ്റ്റ് ചെയത് നീക്കി. പ്രതിഷേധങ്ങള്‍ ശക്തമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു

ലൈംഗിക ആരോപണ പരാതിയില്‍ ചീഫ് ജസ്റ്റിസ് രംഗന്‍ ഗോഗോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും ദില്ലിയിലെ കോണാട് പ്ലേസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പരാതി വീണ്ടും അന്വേഷിക്കണമെന്നും ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം

പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ പൊലീസ് സന്നാഹമാണ് കോണാട് പ്ലേസില്‍ ഒരുക്കിയത്. സംശയം തോന്നുന്ന സ്ത്രീകളെ വനിതാ പൊലീസുകാര്‍ പരിശോധിക്കുകയും ചെയ്തു.

പരിശോധനകള്‍ മറികടന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി വനിതകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി

കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് മുന്നിലും ശക്തമായ പ്രതിഷേധം തന്നെയാണ് അരങ്ങേറിയത്. ഇതിനെ തുടര്‍ന്ന് ഇന്നലെ സുപ്രീംകോടതിക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദില്ലിക്ക് പുറമേ ബംഗളുരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here