ദാദാ ദര്‍ബാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 15 വയസുകാരന്‍

ലാഹോര്‍: ലാഹോറിലെ ഏറ്റവും പുരാതനമായ സൂഫി ആരാധനലയമായ ദാദാ ദര്‍ബാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍.

സമീപത്തുള്ള ഫ്രൂട്ട്സ് കടയുടെ അരികില്‍ നിന്നും വന്ന് പൊലീസ് വാനിന് സമീപത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഷഹബാസ് ഗില്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ദൃശ്യങ്ങളും കുട്ടിയുടെ ചിത്രവും പാക് മാധ്യമമായ ജിയോ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൂഫി ആരാധനാലയങ്ങളില്‍ ഒന്നാണിത്.

കഴിഞ്ഞദിവസം രാവിലെ 8.45നാണ് സംഭവം. 11 -ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ദാദാ ദര്‍ബാറിന്റെ സ്ത്രീകളുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ജമാഅത്തുള്‍ അഹ്‌റാര്‍ ഏറ്റെടുത്തു. എന്നാല്‍, പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. തെഹരീക്ക് ഇ താലിബാന്‍ പാകിസ്ഥാനില്‍നിന്ന് പിരിഞ്ഞുപോയവരാണ് ജമാഅത്തുള്‍ അഹ്‌റാര്‍ എന്ന ഭീകരസംഘടന ആരംഭിച്ചത്.

ഇതാദ്യമായല്ല, ദാദ ദര്‍ബാര്‍ ഭീകരവാദ ആക്രമണങ്ങള്‍ക്കിരയാകുന്നത്. 2010ലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്ലാം മതത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ശൈലി പിന്തുടര്‍ന്നുപോരുന്ന പാകിസ്ഥാനിലെ സൂഫി സമൂഹം നിരന്തരം വെല്ലുവിളി നേരിടുകയാണ്. ഇവര്‍ക്ക് ഐഎസില്‍നിന്നും ഭീഷണിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News