യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഡച്ച് കണ്ണീര്‍. അയാക്‌സിനെ വീഴ്ത്തി ടോട്ടനം ഫൈനലില്‍. രണ്ടാംപാദ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം.

ലുക്കാസ് മൗറയുടെ ഹാട്രിക്ക് ഗോളാണ് ടോട്ടനത്തിന്റെ വിജയം അനായാസമാക്കിയത്. ടോട്ടനത്തിന്റെ ആദ്യ ഫൈനല്‍ പ്രവേശനമാണിത്.

2 ഗോളുകള്‍ക്ക് മുന്‍പന്തിയിലായിരുന്ന അയാക്‌സിനെതിരെ 55,59 മിനിറ്റകളില്‍ ഇരട്ട ഗോള്‍ നേടി മൗറ ആദ്യം ടോട്ടനത്തെ ഒപ്പത്തിനൊപ്പം എത്തിച്ചത്. 96ാം മിനിറ്റില്‍ അലി കൈമാറിയ പന്ത് വലയിലെത്തിച്ചാണ് ലുക്കാസ് മൗറ ടോട്ടനത്തിനെ ചരിത്ര വിജയം സമ്മാനിച്ചത്.

ഫൈനലില്‍ ടോട്ടനം -ലിവര്‍പൂളിനെയാണ് നേരിടുന്നത്. ജൂണ്‍ ഒന്നിന് മാഡ്രിഡിലാണ് മത്സരം.