ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്; തൃശൂര്‍ പൂരത്തിന് കര്‍ശന നിബന്ധനകളുമായി ജില്ലാ ഭരണകൂടം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളുടെ എഴുന്നെള്ളിപ്പില്‍ കര്‍ശന നിബന്ധനകളുമായി ജില്ലാ ഭരണകൂടം.

ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെയും മെയ് 12 മുതല്‍ 14 വരെ നീരുള്ളവയെയും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. ഇത്തരം ആനകള്‍ പൂരം ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

തെച്ചിക്കോട്ട് രാമചന്ദ്രന്റെ നിരോധനം നീക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നെള്ളിപ്പിന് അനുവദിക്കാനാവില്ല. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അതില്‍ കുടുതല്‍ പ്രതികരിക്കാനാവില്ലെന്നും അനുപമ പറഞ്ഞു.

പുരം ദിവസങ്ങളില്‍ പതിവ് പോലെ മദ്യനിരോധനം ഉള്‍പ്പെടെ ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. ലേസര്‍ ലൈറ്റുകള്‍, ഹെലികോപ്റ്റര്‍, ഹെലിക്യാം, ലേസര്‍ഗണ്‍, ട്യൂബ് ബലൂണുകള്‍ എന്നിവ പൂരം ദിവസങ്ങളില്‍ നിരോധിച്ചതായും കളക്ടര്‍ അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News