കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും. ആറ് തീയറ്ററുകളിലായി നൂറ്റി അറുപതോളം ചിത്രങ്ങളാണ് മേളയിൽ പ്രദർശനത്തിനായി എത്തുന്നത്.ഏ‍ഴ് ദിവസം നീണ്ടു നിൽക്കുന്ന മേള ഈ മാസം പതിനാറിന് അവസാനിക്കും.

ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസനകോർപ്പറേഷനുമായി ചേർന്ന് ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ രണ്ടാമത് ചലച്ചിത്രമേളെ നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകം പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ മുക്യാതിഥിയായിരിക്കും.

ഒരാ‍ഴ്ച നീണ്ടുനിൽക്കുന്ന മേള ഈ മാസം പതിനാറിന് അവസാനിക്കും ആറ് തീയറ്ററുകളിലായി എ‍ഴുപത് ചലചിത്രങ്ങളും കുട്ടികളുടെ ഹൃസ്വചിത്രങ്ങളുമടക്കം നൂറ്റി അറുപതോളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ് ഉദ്ഘാടനചിത്രം.ഭിന്നഷേഷിക്കാരായ കുട്ടികൾക്ക് സിനിമ കാണാനുള്ള പ്രത്യേക സൗകര്യമൊരുക്കും.കുട്ടികൾക്കൊപ്പം രക്ഷകർത്താക്കൾക്കും മേളയിൽ പങ്കെടുക്കാം.

സംസ്ഥാനത്തെ ആദിവാസി മേഖല,അനാഥാലയങ്ങൾ,ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിർക‍ഴിയുന്ന കുട്ടികൾക്ക് മേളയിൽ പങ്കെടുക്കാൻ ശിശുക്ഷേമ സമിതി സൗകര്യമൊരുക്കിയിട്ടുണ്ട്.

കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും കണക്കിലെടുത്ത് അവരുടെ സംരക്ഷണവും സുരക്ഷയും മുൻനിർത്തി ‘അരുമകളാണ് മക്കൾ അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്‍റെ കടമ’ എന്ന സന്ദേശമുയർത്തിയാണ് രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News