കരടിയുടെ ആക്രമണം; വൃദ്ധന് പരിക്ക്

ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേൽ ശാമുവേലിനാണ് പരിക്കേറ്റത്. പുരയിടത്തിൽ പേരക്കുട്ടിയുമായി കൃഷിപ്പണിയിൽ ഏർപ്പെടുന്നതിനിടയിലാണ് കരടി അക്രമിച്ചത്.

മുത്തംപടി വനമേഖലയിൽ നിന്നാണ് കരടി ജനവാസ മേഖലയിലെത്തിച്ചത്. രാവിലെ 9 മണിയോടെ പാലക്കാവ് റോഡിൽ കരടിയെ നാട്ടുകാർ കണ്ടിരുന്നു.

കരടിയെ വനത്തിലേക്ക് ഓടിക്കുകയും ചെയ്തു. തുടർന്ന് കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ അക്രമിക്കുകയുമായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News