റഫാൽ; കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു

റഫാൽ പുനപരിശോധന ഹർജികളിൽ കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

കരാറുമായി ബന്ധപ്പെട്ട് സി എ ജി റിപ്പോർട്ട് ഉണ്ടെന്ന് വാദിച്ചത് ചെറിയ പിശക് മാത്രം. ഇത് ഡിസംബറിൽ വന്ന വിധിയെ ബാധിക്കില്ല.

റഷ്യയും അമേരിക്കയുമായുള്ള കരാറുകളിൽ മുൻപും സോവറീൻ ഗ്യാരന്റി ഒഴിവാക്കിയിരുന്നു. പുനഃപരിശോധനാ ഹർജികൾ തള്ളണം എന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

നാളെ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ ഇരിക്കെ ആണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News