64 മെഗാപിക്‌സല്‍ ക്യാമറാ സെന്‍സറുമായി സാംസങ്ങ്; പുതിയ ക്യാമറയുമായി ഗാലക്‌സി 10 എത്തുന്നു

സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള ആദ്യ 64 മെഗാപിക്‌സല്‍ ക്യാമറാ സെന്‍സറുമായി സാംസങ് രംഗത്ത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന റസലൂഷനിലുള്ള ക്യാമറ സെന്‍സറാണിത്.

വിപണിയിലെ മുമ്പനായ സോണിയുടെ 48 മെഗാപിക്‌സല്‍ ഐഎംഎക്‌സ്586 സെന്‍സറിനെ പിന്തള്ളിയാണ് സാംസങ് പുതിയ 64എംപി സെന്‍സര്‍ വിപണിയിലെത്തിച്ചത്.

കുറഞ്ഞ വെളിച്ചത്തില്‍ 16 മെഗാപിക്‌സല്‍ ചിത്രങ്ങളും കൂടതുല്‍ വെളിച്ചമുള്ള അവസരങ്ങളില്‍ 64 മെഗാപിക്‌സല്‍ ചിത്രങ്ങളും എടുക്കാന്‍ പുതിയ സെന്‍സറില്‍ സാധിക്കും.

പിക്‌സല്‍ മെര്‍ജിങ് ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈയ്ക് അല്‍ഗൊരിതവും ഉപയോഗിച്ചാണ് 64 മെഗാപിക്‌സല്‍ ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂ1 സാംസങ്ങ് നിര്‍മിച്ചത്.

100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ചും ഇതില്‍ ലഭ്യമാണ്. നഗ്‌ന നേത്രങ്ങള്‍ക്കുള്ളത് 120 ഡെസിബല്‍ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ചാണുള്ളത്.

തെളിഞ്ഞ അന്തരീക്ഷത്തില്‍ പ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന ഡ്യുവല്‍ കണ്‍വേര്‍ഷന്‍ ഗെയ്ന്‍ സംവിധാനം ജിഡബ്ല്യു1  സെന്‍സറിലുണ്ടാവും. ഫേസ് ഡിറ്റക്ഷന്‍ (ുവമലെ റലലേരശേീി) സംവിധാനം വഴി 40 എഫ്പിഎസില്‍ ഫുള്‍ എച്ച്ഡി റെക്കോഡിങിനും അവസരം ഒരുക്കുന്നു.

ഈ വര്‍ഷാവസാനം പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി നോട്ട് 10ല്‍ 64 എംപി ക്യാമറയാവും ഉപയോഗിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ ഈ രണ്ട് സെന്‍സറുകളും സാംസങ്ങ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

48 മെഗാപിക്‌സലിന്റെ മറ്റൊരു പുതിയ സെന്‍സറും സാംസങ് പ്രഖ്യാപിച്ചു, ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈക് അല്‍ഗൊരിതവും ഉപയോഗിച്ചുള്ള ഈ സെന്‍സറില്‍ കുറഞ്ഞ പ്രകാശത്തിലുള്ള ഫോട്ടോഗ്രഫി മെച്ചപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel