രാമചന്ദ്രന്‍ വിഷയത്തില്‍ കോടതി ഉത്തരവ് എന്തായാലും അത് നടപ്പിലാക്കുമെന്ന് കളക്ടര്‍

തൃശൂര്‍ പൂരത്തില്‍ വിലക്കുള്ള ആനകളില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടുമോ എന്നുള്ള ചോദ്യത്തിന് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

രാമചന്ദ്രന്‍ വിഷയത്തില്‍ കോടതി ഉത്തരവ് എന്തായാലും അത് നടപ്പിലാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ചില ആനകളെ എഴുന്നള്ളിക്കുന്നത് മുമ്പേ നിരോധിച്ചിരുന്നതാണ് എന്നും നിരോധനം ഇപ്പോഴും നീക്കിയിട്ടില്ലെന്നും കളക്ടര്‍ ഠഢ അനുപമ വ്യക്തമാക്കി.

ആനയുടമകളുടെ കടുംപിടുത്തത്തിനെതിരെ കടുത്ത അമര്‍ഷമാണ് തൃശൂര്‍ പൂരം സംഘടര്‍ക്കും ആന പ്രമികള്‍ക്കും ഉള്ളത്.പൂരത്തിന്റെ അവസാന നിമിഷം ഇത്തരമൊരു നീക്കവുമായി പൂരത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമം ആണ് ആന ഉടമകളുടേത് എന്ന് ഇവര്‍ ആരോപിക്കുന്നു,

ആന ഉടമകള്‍ ഇത്തരത്തില്‍ കടും പിടുത്തം തുടരുകയാണ് എങ്കില്‍ ആനകളെ വിട്ട് നല്‍കാന്‍ തയ്യാറാണ് എന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

രാമചന്ദ്രനെ സംബന്ധിച്ച കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ് അതിനാല്‍ തന്നെ കോടതി തീരുമാനം വന്ന ശേഷമാകും അന്തിമ നടപടികളിലേക്ക് പൂരം സംഘാടകര്‍ പോവുക..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here