എക്‌സ്‌പോ 2020 ക്ക് എത്തുന്ന ആളുകളുടെ വിസ നടപടികള്‍ക്കും മറ്റും വിപുലമായ തയ്യാറെടുപ്പുകള്‍

എക്‌സ്‌പോ 2020 ക്ക് എത്തുന്ന ആളുകളുടെ വിസ നടപടികള്‍ക്കും മറ്റും വിപുലമായ തയാറെടുപ്പുകളാണ് ദുബായ് എമിഗ്രേഷന്‍ നടത്തി കൊണ്ടിരിക്കുന്നതെന്നു അധികൃതര്‍.

അത്യാധുനിക സ്മാര്‍ട്ട് സംവിധാനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കാനാനുള്ള പദ്ധതിയാണ് ജിഡിആര്‍എഫ് എ ദുബായ് തയാറാക്കിട്ടുള്ളതെന്ന് ജിഡിആര്‍എഫ്എ മേധാവി മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.

192 രാജ്യങ്ങളുടെ പങ്കാളിത്തം എക്‌സ്‌പോ 2020യ്ക്ക് അധിക്യതര്‍ ഉറപ്പാക്കി കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 25 ദശലക്ഷം സഞ്ചാരികളെയാണ് അടുത്ത വര്‍ഷം നടക്കുന്ന എക്‌സ്‌പോ 2020 ക്ക് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രതിദിനം 45,000 വിസ നടപടികള്‍ ക്രമങ്ങള്‍ നല്‍കാനുള്ള സംവിധാനമാണ് ജിഡിആര്‍എഫ്എ ദുബൈ ക്രമീകരിച്ചിട്ടുള്ളത്.പ്രത്യേകമായ ഒരു സ്മാര്‍ട്ട് ഫ്‌ലാറ്റ് ഫോമിലൂടെ നടപടികള്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News