പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ശ്രമം നടത്തിയ വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരിച്ചു

മലപ്പുറം: പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ശ്രമം നടത്തിയ വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരിച്ചു.

മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശി ശ്രീതു (17) ആണ് മരിച്ചത്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

പ്ലസ് ടു പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യക് കാരണമെന്നാണ് പോലീസിന് മൊഴി നല്‍കിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here