തൃശൂര്‍ പൂരത്തെ ചൊല്ലിയുളള എല്ലാ പ്രശ്‌നങ്ങളും രമ്യമായ പരിഹാരത്തിലേക്ക് നീങ്ങുന്നു

തൃശൂര്‍ പൂരത്തെ ചൊല്ലിയുളള എല്ലാ പ്രശ്‌നങ്ങളും രമ്യമായ പരിഹാരത്തിലേക്ക് നീങ്ങുന്നു. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച് ഉടമസ്ഥരുടെ യോഗം ഇന്ന് തൃശൂരില്‍ ചേരും.

വിഷയം പരിഹരിക്കാന്‍ ദേവസ്വം മന്ത്രി വിളിച്ച യോഗം തിരുവനന്തപുരത്ത് നടന്നു. ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും, വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നും മന്ത്രിമാരായ വിഎസ് സുനില്‍കുമാറും, കടകംപളളി സുരേന്ദ്രനും വ്യക്തമാക്കി.

സര്‍ക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം കേട്ടെന്നും ഇന്നത്തെ യോഗത്തിന് ശേഷം അന്തിമമായ തീരുമാനം എടുക്കുമെന്നും ആനയുടമസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാതെ തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നളളിക്കില്ലെന്ന ആന ഉടമ സംഘടനയുടെ തീരുമാനത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ത്തത്.

തൃശൂര്‍ പൂരത്തിന്റെ ഖ്യാതിയും തനിമയും നിര്‍ത്തികൊണ്ട് തന്നെ പൂരവുമായി സഹകരിക്കുമെന്ന് ആനയുടമകള്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. തെച്ചിക്കോട് ദേവസ്വം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഇന്ന് പരിഗണയ്ക്ക് വരുന്നുണ്ട്.

കോടതിയുടെ തീരുമാനവും, അതിലുളള സര്‍ക്കാര്‍ നിലപാടും ചര്‍ച്ച ചെയ്യാന്‍ ഇന്ന് തൃശൂരില്‍ ആനയുടമസ്ഥര്‍ യോഗം ചേരും.ഈ യോഗത്തിന് ശേഷം അന്തിമമായ തീരുമാനം സര്‍ക്കാരിനെ അറിയിക്കാമെന്ന ധാരണയിലാണ് ഇന്നലെ യോഗം പിരഞ്ഞത്.

ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും, പൂരം ഭംഗിയായി നടക്കുമെന്നും ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രിമാരും, ആനയുടമസ്ഥരും മാധ്യമങ്ങളോട് പറഞ്ഞു

ആനകളെ ഉല്‍സവത്തിന് എഴുന്നളളിക്കാന്‍ ക!ഴിയാത്ത വണം കര്‍ശനമായ വ്യവസ്ഥകളാണ് പലപ്പോ!ഴും അധികാരികള്‍ പുലര്‍ത്തുന്നതെന്ന പരാതിയാണ് ആനയുടമസ്ഥര്‍ക്ക് ഉളളത്. വിദേശത്തുളള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് ദേവസ്വം മന്ത്രി ആനയുടമസ്ഥര്‍ക്ക് ഉറപ്പ് നല്‍കി. തൃശൂര്‍ പൂരത്തെ ചൊല്ലി നിലനിള്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് ഇന്നലത്തെ യോഗത്തിലുണ്ടായ ധാരണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News