വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിര്‍മ്മാണ സാങ്കേതികവിദ്യ നേരിട്ട് മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക സന്ദര്‍ശനത്തിനിടയിലാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയത്. നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി മേഖലയിലായിരുന്നു സന്ദര്‍ശനം.

വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന പദ്ധതിയാണ് റൂം ഫോര്‍ ദി റിവര്‍ പദ്ധതി. കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ജലവിഭവ – ജലമാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധരുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചകള്‍ നടത്തി. ഫലപ്രദമായ ജലമാനേജ്‌മെന്റിനുള്ള വിവിധ മാര്‍ഗങ്ങള്‍ വിദഗ്ദ്ധര്‍ കേരളസംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.