രാജ്മോഹന്‍ ഉണ്ണിത്താന്റെ വീട്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ മോഷ്ടിച്ചത് കോണ്‍ഗ്രസ് നേതാവ്; ഉണ്ണിത്താന്റെ പരാതിയില്‍ അന്വേഷണം

കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവ് തന്റെ എട്ട് ലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍.

സംഭവത്തില്‍ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാതി നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും എട്ട് ലക്ഷം രൂപ മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി.

പരാതി വീടിരിക്കുന്ന ചട്ടഞ്ചാല്‍ പൊലീസ് സ്റ്റേഷനിലേക്ക് കാസര്‍ഗോഡ് എസ്.പി കൈമാറി.

ഉണ്ണിത്താന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരായാണ് പരാതി.

അതേസമയം, പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News