രണ്ടാമത് രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു. മന്ത്രി കെകെ ശൈലജ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ഉയരെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ഏ‍ഴ് ദിവസങ്ങളിലായി കുട്ടികളുടെ 150 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

കുട്ടികളുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്‍റെ ബാധ്യതയും കടമയുമാണ് എന്ന സന്ദേശമുയർത്തിയാണ് രണ്ടാമത് രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തിരശീലയുയർന്നത്. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിർവഹിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങളിൽ സിനിമാ താരങ്ങളായ നീരജ് മാധവൻ, ഐശ്വര്യ ലക്ഷി എന്നിവരുടെ സാന്നിധ്യം കുട്ടികളെ ഏറെ ആവേശഭരിതരാക്കി.

ചടങ്ങിന് ശേഷം പ്രധാന വേദിയായ കൈരളിയിൽ ഏറെ പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന ഉയരെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.ഏ‍ഴ് ദിവസങ്ങളിലായി കുട്ടികളുടെ 150 ചിത്രങ്ങളാണ് മേളയിൽ കുട്ടി പ്രേക്ഷകർക്ക് മുന്നിലെത്തുക.