മോദിക്കും അമിത്ഷായ്ക്കും എതിരെ ഒളിയമ്പുമായി നിതിന്‍ ഗഡ്കരി

ബിജെപിയിലെ മോദി-അമിത് ഷാ അപ്രമാദിത്വത്തിനെതിരെ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. പാര്‍ടിയെന്നാല്‍ മോദിയല്ല. പാര്‍ടി ദുര്‍ബലമായാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും നിധിന്‍ ഗഡ്കരി പിടിഐ യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

വ്യക്തി കേന്ദ്രീകൃതമല്ല ബിജെപിയെന്ന് ചൂണ്ടികാണിച്ചാണ് നരേന്ദ്രമോദിക്കെതിരായ പരോക്ഷവിമര്‍ശനം നിധിന്‍ഗഡ്കരി ആരംഭിക്കുന്നത്. മോദി കേന്ദ്രീകൃതമാണ് പാര്‍ടിയെന്നത് തെറ്റായ ധാരണ.

ഒരിക്കലും ഇത് മോദി പാര്‍ടിയല്ല. പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ദൈനദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ലമെന്ററി ബോഡി.

അല്ലാതെ അമിതാ ഷായോ നരേന്ദ്രമോദിയോ അല്ല. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ‘നരേന്ദ്രമോദി സര്‍ക്കാര്‍ ‘ എന്ന പ്രയോഗം തന്നെ ഗഡ്കരി നടത്തുന്നില്ല. ഭൂരിപക്ഷം ലഭിച്ചാന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും.

പോപ്പുലര്‍ ആയവര്‍ തിരഞ്ഞെടുപ്പിന്റെ മുന്‍ നിരയില്‍ വരുന്നത് സ്വാഭാവിമാണന്നും ചൂണ്ടികാണിച്ച് നരേന്ദ്രമോദിയുടെ ഏകാഗം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളേയും നിധിന്‍ ഗഡ്കരി തള്ളി കളഞ്ഞു.മോദിയെ കേന്ദ്രീകരിച്ച് കൊണ്ടുള്ള ബിജെപി പരസ്യങ്ങളേയും ഗഡ്കരി ലക്ഷ്യം വയ്ക്കുന്നു.

ഇന്ദിരയെന്നാല്‍ ഇന്ത്യ, ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന 1976ലെ കോണ്‍ഗ്രസ് മുദ്രാവാക്യത്തിന് സമാനമായ രീതി ബിജെപിക്കില്ല. നേരത്തെ ജനറല്‍ സെക്രട്ടറി റാം മാധാവും ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഗഡ്കരിയും റാം മാധവും ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളാണ്.അത് കൊണ്ട് തന്നെ ആര്‍എസ്എസ് നിലപാടാണ് ഇരുവരും വ്യക്തമാക്കിയത്.

ബിജെപിക്കുള്ളിലും മോദിക്കെതിരെ വലിയ ഗ്രൂപ്പ് രൂപപ്പെടുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടിയാണ് ഇരുവരുടേയും വിമര്‍ശനം എന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News