ഡിവൈഎഫ്ഐ പ്രവർത്തകന് മർദ്ദനം; മര്‍ദ്ദിച്ചത് ബൈക്കിലെത്തിയ സംഘം

ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. പുതുപ്പള്ളി വി.വി ഭവനത്തിൽ വിഷ്ണുവിനെ ആണ് ബൈക്കിലെത്തിയ സംഘം അക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വാരണപ്പള്ളി ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു സംഭവം. കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ റോഡിൽ തടഞ്ഞുനിർത്തി പിന്നിൽ നിന്നും അടിച്ചു വീഴ്ത്തുകയും വടിവാൾ അടക്കമുള്ള മാരക ആയുധങ്ങൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.

അക്രമത്തിൽ വിഷ്ണുവിൻറെ തലയ്ക്കും തോളിനും കൈക്കും വെട്ടേറ്റു. അക്രമികളും വിഷ്ണുവിൻറെ സുഹൃത്തുക്കളുമായുള്ള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത് എന്ന് ബന്ധുക്കൾ പറയുന്നു.

അതേസമയം തന്നെ ആക്രമിച്ചവർ ആർഎസ്എസ് പ്രവർത്തകരാണെന്ന് വിഷ്ണു ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here