പണം അപഹരിച്ചുവെന്ന ആരോപണം തെളിയിക്കാൻ ഉണ്ണിത്താനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്

പണം അപഹരിച്ചുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രത്വിരാജ് കുണ്ടറ. ഉണ്ണിത്താനെതിരെ രൂക്ഷ ഭാഷയിൽ ആക്ഷേപിച്ച് പ്രിത്വിരാജ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. തന്റെ ഭാര്യയെ ഉണ്ണിത്താന്റെ ഗുണ്ടകൾ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നുവെന്നും ആരോപണം.

കാസർഗോഡ് തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് കൊല്ലത്തെ കോൺഗ്രസ് പ്രാദേശിക നേതാവ് പ്രിത്വിരാജ് 8 ലക്ഷം രൂപ അപഹരിച്ചു എന്നു കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ പോലീസിൽ പരാതിപെട്ടതിനെ തുടർന്നാണ് ഉണ്ണിത്താനെ ആരോപണം തെളിയിക്കാൻ പ്രിത്വിരാജ് വെല്ലുവിളിച്ചത്.

രാജ് മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ച് ലക്ഷം രൂപ നൽകാനുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ്റെ ഗുണ്ടകൾ തൻ്റെ ഭാര്യയെ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നുവെന്നും ഇതിന്റെ ശബ്ദരേഖ തെളിവായുണ്ടെന്നും പ്രിത്വിരാജ് വെളിപ്പെടുത്തി.

ഉണ്ണിത്താനെ ആക്ഷേപിച്ചു കൊണ്ട് പ്രിത്വിരാജിട്ട ഫെയിസ്ബുക്ക് പോസ്റ്റിൽ തന്റെ കൂട നടന്ന് താൻ വാങികൊടുത്ത ഭക്ഷണവും കഴിച്ചിട്ടാണ് ഉണ്ണിത്താൻ ആരോപണം ഉന്നയിക്കുന്നതെന്ന് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News