മരണവും മാരക രോഗങ്ങളും വിട്ടൊഴിയാതെ കണ്ണൂര്‍ മുതുകുറ്റിയില്‍ ഒരു കുടുംബം കണ്ണീര്‍ക്കയത്തില്‍

മരണവും മാരക രോഗങ്ങളും വിട്ടൊഴിയാതെ കണ്ണൂര്‍ മുതുകുറ്റിയില്‍ ഒരു കുടുംബം കണ്ണീര്‍ക്കയത്തില്‍.ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് പലവിധ രോഗങ്ങളാല്‍ മരണത്തിന് കീഴടങ്ങിയത്.

ഈ കുടുംബത്തിലെ വൃക്ക രോഗം ബാധിച്ച സഹോദരങ്ങള്‍ ശാസ്ത്രക്രിയയ്ക്ക് വേണ്ട 60 ലക്ഷം രൂപ കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുകയാണ്.

കണ്ണൂര്‍ മുതുകുറ്റിലെ ഗംഗാധരന്റെ വീട്ടില്‍ ദുഃഖം തളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.ഒന്നിന് പിന്നാലെ ഒന്നായി എത്തുന്ന മരണങ്ങളും മാരക രോഗങ്ങളുമാണ് ഈ കുടുബത്തെ വേട്ടയാടുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖമായി ഗംഗാധരനും വൃക്ക തകരാറിലായി ഭാര്യ ചന്ത്രമതിയും മരിച്ചത് ഒരാഴ്ചയ്ക്കിടെ.വൃക്ക രോഗം ബാധിച്ച് മൂത്ത മകന്‍ ധനേഷും ഹൃദയ വാല്‍വിന് തകരാറായി മറ്റൊരു മകന്‍ ദീപേഷും നേരത്തെ മരണപ്പെട്ടു.

മറ്റൊരു മകന്‍ വിനീഷിന്റെ ഒന്നര വയസുള്ള മകള്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.കുടുംബത്തില്‍ അവശേഷിക്കുന്ന മൂന്ന് മക്കളില്‍ രണ്ട് പേര്‍ക്കും ഗുരുതര വൃക്ക രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം.

സഹോദരങ്ങളായ വിനീഷിനും സോണിഷിനും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 60 ലക്ഷം രൂപ വേണം.കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ നിത്യ ചിലവിന് തന്നെ വഴിയില്ല.ഇളയ അനുജന്‍ സിദ്ദേഷ് കൂലിപ്പണിയെടുത്ത കിട്ടുന്ന വരുമാനമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്രയം.

വിനീഷിനെയും സോണിഷിനെയും വിധിക്ക് വിട്ടു കൊടുക്കില്ല എന്ന നിശ്ചയ ദര്‍ഢ്യത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സുമനസ്സുകളുടെ സഹായം തേടുന്നത്.

ഇനിയൊരു ആഘാതം താങ്ങാന്‍ ശേഷിയില്ലാത്ത ഈ കുടുംബത്തിന് ഇപ്പോള്‍ വേണ്ടത് രണ്ട് പേരുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 60 ലക്ഷം രൂപയാണ്.സുമനസ്സുകള്‍ക്ക് കാനറാ ബാങ്ക് ചക്കരക്കല്‍ ശാഖയില്‍ ആരംഭിച്ച 46 98 10 10 06 944 എന്ന അക്കൗണ്ടില്‍ സഹായം എത്തിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News