ദുബായില്‍ നിന്നെത്തിയ യുവാവിനെ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ പരാതിയില്‍ വഴിത്തിരിവ്

ദുബായില്‍ നിന്നെത്തിയ യുവാവിനെ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ പരാതിയില്‍ വഴിത്തിരിവ്. കാണാതായ ബേപ്പൂര്‍ നടുവട്ടം സ്വദേശി മുസാഫര്‍ അഹമ്മദ് ഒമാനിലെത്തിയതായി കേസന്വേഷിക്കുന്ന മാറാട് പോലീസിന് വിവരം ലഭിച്ചു.

എന്നാല്‍ ഇയാള്‍ ഒമാനില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ബേപ്പൂര്‍ നടുവട്ടം സ്വദേശി മുസാഫര്‍ അഹമ്മദിനെ ദുബായില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു പരാതി.

ദുബായ് പോലീസില്‍ ഓഫീസ് ബോയിയായി ജോലി ചെയ്ത് വരികയായിരുന്ന യുവാവിന്റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണ്ണം കൊടുത്തുവിട്ടിരുന്നു.

എന്നാല്‍ സ്വര്‍ണ്ണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയില്ലെന്നും ഇതാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നുമായിരുന്നു നിഗനമം.
എന്നാല്‍ യുവാവ് ഇപ്പോള്‍ ഒമാനില്‍ എത്തിയതായാണ് മാറാട് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാംഗലുരുവില്‍ നിന്നാണ് ഒമാനിലേക്ക് വിമാനം കയറിയതെന്നാണ് പോലീസ് പറയുന്നത്

ബന്ധുക്കളേയും മാറാട് എസ്.ഐയേയും മുസാഫിര്‍ അഹമ്മദ് ഫോണില്‍ വിളിച്ച് താന്‍ ഒമാനിലാണെന്ന് പറയുകയായിരുന്നു. എന്തായാലും പരാതി നല്‍കിയ വീട്ടുകാര്‍ ആശ്വാസത്തിലാണ്. എന്നാല്‍ ഇയാള്‍ ഒമാനില്‍ തന്നെയാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരത്തിനുള്ള ശ്രമത്തിലാണ് പോലീസ്.

കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതാണെങ്കില്‍ പിന്നെ ഇയാളെങ്ങനെ ഒമാനിലെത്തി എന്നതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം. മുസാഫര്‍ അഹമ്മദിനോട് മാറാട് പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി കൊടുക്കാന്‍ ആവശ്യപ്പെടാനാണ് പോലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News