കനത്ത സുരക്ഷയില്‍ തൃശൂര്‍ പൂരം

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കനത്ത സുരക്ഷയാണ് തൃശൂര്‍ പൂരത്തിന് പൊലീസ് ഒരുക്കിയിരിക്കുന്നത്. സാമ്പിള്‍വെടിക്കെട്ട് നടക്കുന്ന മെയ് 11 മുതല്‍ 14 ന് പൂരം ഉപചാരം ചൊല്ലിപിരിയും വരെയുള്ള പോലീസ് ഡ്യൂട്ടി വിന്യാസം പൂര്‍ത്തീകരിച്ചു.

തണ്ടര്‍ബോള്‍ട്ട് കമാണ്ടോകള്‍, 10 ഡോഗ് സ്‌ക്വാഡ്,സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ്എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയും, കരുതലോടെയുമാണ് പോലീസ് പരിശോധനയും, സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക.

അഞ്ച് ഐ.പി.എസ് ട്രയ്‌നീസ്, 30 ഡി.വൈ.എസ്.പിമാര്‍, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ്, 130 എസ്.ഐ ട്രയിനീസ് എന്നിവരാണ് ഡ്യൂട്ടിയക്കെത്തുക.

തൃശൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുക.

വടക്കുനാഥ ക്ഷേത്രം, തേക്കിന്‍കാട് മൈതാനം,സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളില്‍ സി.സി.ടി.വി ക്യാമറയുടെ വലയത്തിലാകും. 80 ക്യാമറകളിലൂടെ തത്സമയം മിഴിവുറ്റ വീഡിയോചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കി പോലീസ് വീക്ഷിക്കും.

സ്വരാജ് റൗണ്ടിലെയും, നഗരത്തിലെയും ഗതാഗത നിയന്ത്രണത്തിനാവശ്യമായ ബാരിക്കേഡുകളും, മറ്റ് നിയന്ത്രണ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു.

രാത്രികാല നിയന്ത്രണത്തിനാവശ്യമായ റിഫഌീവ് ജാക്കറ്റുകള്‍, ടോര്‍ച്ച് എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു.

ഒരാഴ്ച മുന്‍പെ തന്നെ നഗരത്തിലെ ലോഡ്ജുകളിലും, തിയേറ്ററുകളിലും, വന്‍കിട ഹോട്ടലുകളിലുമെല്ലാം പോലീസ് പരിശോധന പൂര്‍ത്തിയാക്കി.

ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികളെടുത്ത് താമസിക്കുന്നവരെ നിരീക്ഷിച്ചുവരുന്നു.

സ്‌ഫോടകവസ്തു പരിശോധനകളും, ക്രൈസിസ് മാനേജ്‌മെന്റ് പരിശോധനയും തുടരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, തീരപ്രദേശങ്ങള്‍, ജില്ലാ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന സുരക്ഷയൊരുക്കി.

നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലെല്ലാം പോലീസ് പരിശോധനയും, കാവലും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പോലീസ് ബൈനോക്കുലര്‍ നിരീക്ഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here