തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സാമ്പിളുമായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ അണി നിരക്കുമ്പോള്‍ തൃശൂരിന്റെ ആകാശത്തില്‍ വര്‍ണ്ണങ്ങള്‍ നിറഞ്ഞുകവിയും..

തൃശൂര്‍ പൂരത്തിന്റെ മുഖ്യ വെടിക്കെട്ടിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി നടക്കും.രാത്രി ഏഴ് മണി മുതല്‍ ഒമ്പത് മാണി വരെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് .രാത്രി ഏഴ് മുതല്‍ 8.30 വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് അരങ്ങേറും.

സാമ്പിള്‍ വെടിക്കെട്ടിന് മുന്നോടിയായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് തൊഴിലാളികളെയും,വെടിക്കെട്ട് സാമഗ്രികളും പോലീസ് പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തി.

പെസോ നിബന്ധനകള്‍ പാലിക്കുന്നതിന് ഇരു ദേവസ്വങ്ങള്‍ക്കും പോലീസ് കനത്ത സുരക്ഷാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി വെടിക്കെട്ട് വീക്ഷിക്കുന്നതിന് മൈതാനത്തില്‍ നിന്ന് 100 മീറ്റര്‍ പരിധിക്കപ്പുറത്തേയക്ക് ജനങ്ങളെ മാറ്റി നിര്‍ത്തും.

12ന് നടക്കുന്ന ആനച്ചമയ പ്രദര്‍ശനം വീക്ഷിക്കുന്നതിനായി വരുന്ന അനിയന്ത്രിത തിരക്ക് നിയന്ത്രിയ്ക്കുന്നതിനും പോലീസ് സജ്ജമാണ്. സ്വകാര്യവാഹനങ്ങളിലൂടെയുള്ള സഞ്ചാരം നഗരത്തിലേയക്ക് പരമാവധി പരിമിതപ്പെടുത്തണം എന്ന് പൊതു ജനങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനനുവദിയ്ക്കില്ലെന്നും. പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു.

മെയ് 14 ന് നടക്കുന്ന മുഖ്യ വെടിക്കെട്ടില്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ പറമേക്കവും പുലര്‍ച്ചെ മൂന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ തിരുവമ്പാടിയും വെടിക്കെട്ട് നടത്തും.

പകല്‍പൂരത്തിന്റെ വെടിക്കെട്ടില്‍ പകല്‍ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പറമേക്കവും പകല്‍ 12.30 മുതല്‍ 1.30 വരെ തിരുവമ്പാടിയും അണിനിരക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News