ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്കെന്ന പ്രത്യേകതയോടെ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍. 82,253 രൂപയാണ് വില. ഇബോണി ബ്ലാക്ക്, സ്‌പൈസി റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് അവഞ്ചര്‍ 160 എബിഎസ് ലഭ്യമാവുക.

അവഞ്ചര്‍ 160 എബിഎസിലെ 160.4 സിസി ശേഷിയുള്ള എഞ്ചിന്‍ 14.7 bhp കരുത്തും 7,000 rpm ല്‍ 13.5 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നു. നഗര യാത്രയ്ക്ക് അനുയോജ്യമായ രൂപകല്‍പനയാണ് ബൈക്കിന്റേത്. 177 mm ഗ്രൗണ്ട് ക്ലിയറന്‍സ് നഗര, ഹൈവേ യാത്രകള്‍ക്ക് ഒരുപോലെ സഹായകരമാകും.

താഴ്ന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത് സീറ്റും നീളമേറിയ ഫുട്ട്‌റെസ്റ്റും പൊസിഷനും സുഖകരമായ ഡ്രൈവര്‍ അനുഭവം നല്‍കും.

റോഡ്സ്റ്റര്‍ ഡിസൈന്‍, എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക് അലോയ് വീലുകള്‍, റബ്ബര്‍ ആവരണമുള്ള റിയര്‍ ഗ്രാബ്, താഴ്ന്നതും നീളമേറിയതുമായ പ്രൊഫൈല്‍ എന്നിവയാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിന്റെ മറ്റ് സവിശേഷതകള്‍.