17കാരിക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പശ്ചിമബംഗാള്‍ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം സ്ഥാനാര്‍ഥിയായ നിലഞ്ജന്‍ റോയിക്കെതിരെ കേസെടുത്തു.

ഏപ്രില്‍ 26നായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെടാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു 17കാരിയെ ലൈംഗികമായി അക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു.

റോയിക്കതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ആദ്യഘട്ടത്തില്‍ പൊലീസ് കേസെടുത്തില്ലെന്നും പിന്നീടാണ് കേസെടുക്കാന്‍ കയ്യാറായതെന്നും സംസ്ഥാനബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അനന്യ ചാറ്റര്‍ജി പറഞ്ഞു. റോയിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News