ജാമ്യ ഉപാധികൾ ലംഘിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ റിമാൻഡിൽ

മലപ്പുറം താനൂരിൽ ജാമ്യ ഉപാധികൾ ലംഘിച്ച മുസ്ലിംയൂത്ത്ലീഗ് പ്രവർത്തകൻ റിമാൻഡിൽ. അഞ്ചുടി സ്വദേശിയായ തൈവളപ്പിൽ ബഷീറിന്റെ മകൻ ബാസിത് മോൻ(22) ആണ് അറസ്റ്റിലായത്.

മാർച്ച് 4ന് അഞ്ചുടിയിൽ ഡിവൈഎഫ്ഐ തീരദേശ മേഖല സെക്രട്ടറി കെ പി ഷംസു, മറ്റ് രണ്ട് പിഐ എം പ്രവർത്തകരെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാർച്ച് 19ന് താനൂർ പൊലീസ് പിടികൂടി റിമാൻഡിലായിരുന്നു.

ഉപാധികളോടെ ജാമ്യത്തിൽ ഇറങ്ങിയ ബാസിത് താനൂരിൽ നടന്ന യുഡിഎഫ് പ്രതിഷേധ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് മുൻപന്തിയിൽ ഉണ്ടായിരുന്നു.

മെയ് അഞ്ചിന് അഞ്ചുടിയിൽ വച്ച് പൗറകത്ത് സലാ (42)മിനെ ആക്രമിച്ചതും ബാസിതിന്റെ നേതൃത്വത്തിലായിരുന്നു. പ്രദേശത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരായ ഏനിന്റെ പുരക്കൽ സ്വാലിഹ്, ഏനിന്റെ പുരക്കൽ റാസിഫ് എന്നിവരും ആക്രമണത്തിലുണ്ടായിരുന്നു.

മലപ്പുറത്ത് വച്ചാണ് ബാസിതിനെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here