കോൺഗ്രസിനു വേണ്ടി ഇനി പ്രവർത്തിക്കില്ലെന്ന് ക്രൂര മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍

ഇനി തന്റെ ജീവിതത്തിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കില്ലെന്ന് കൊല്ലം പരിമണത്ത് ക്രൂര മർദ്ദനത്തിനിരയായ അനു കൈരളി ന്യൂസിനോടു പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തന്നെ ഒരാൾ എടുത്ത് നിലത്തടിച്ചിട്ടും നീതിക്കായി ഒപ്പം നിൽക്കാൻ തയാറാകാത്ത കോൺഗ്രസിനെ ഇനി തനിക്കു വേണ്ടെന്ന് അനു പറഞ്ഞു.

കഴിഞ്ഞ മൂന്നിനാണ് അനുവിനെ ബിജെപി അനുഭാവിയായ അനി എടുത്ത് നിലത്തടിച്ചത് ഇതിന്റെ ദൃശ്യങൾ കൈരളി ന്യൂസാണ് പുറത്തുവിട്ടതും തടുർന്ന് പോലീസ് കേസെടുക്കാൻ തയാറായതും.

എന്നാൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനായിരുന്ന അനുവിന് അതിക്രൂരമായി മർദ്ദനമേറ്റിട്ടും കോൺഗ്രസ് നേതാക്കൾ സഹായത്തിനെത്തിയില്ല.ആവശ്യത്തിനു ഉപകരിക്കാത്ത പാർട്ടി ഇനി തനിക്കും വേണ്ടെന്ന് അനു വ്യക്തമാക്കി.

അതേ സമയം പ്രതിയായ അനി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.മുൻകൂർ ജാമ്യത്തിന് നീക്കം തുടങിയതായും സൂചനയുണ്ട്.ഒത്തുതീർപ്പിനുള്ള ശ്രമവും അനിയുടെ ബന്ധുക്കൾ തുടങ്ങി. പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തെ തുടർന്ന് ചവറ സിഐയുടെ നേതൃത്വത്തിൽ പോലീസ് പ്രതിക്കുവേണ്ടി തെരച്ചിൽ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News