സി ഒ എ ഭവൻ്റെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആസ്ഥാന മന്ദിരം സി ഒ എ ഭവൻ്റെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തീർണത്തിൽ അസോസിയേഷൻ വാങ്ങിയ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

പനമ്പള്ളി നഗർ ഫോർത്ത് ക്രോസ് റോഡിൽ പ്രവർത്തനമാരംഭിച്ച സി ഒ എ ഭവൻ കേരള വിഷൻ സംരംഭങ്ങളും ഓൺലൈൻ സ്റ്റുഡിയോയും ഉൾക്കൊള്ളുന്നതാണ്.

നിലവിൽ മൂവായിരത്തി ഇരുന്നൂറ് കേബിൾ ടിവി ഓപ്പറേറ്റർമാരാണ് സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News