കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കുട്ടികൾക്കൊപ്പം ചുവടുകൾ വച്ച് ഷെയിന്‍നിഗം

കുട്ടിമേളയിൽ കുട്ടികൾക്കൊപ്പം ചുവടുകൾ വച്ചും സെൽഫിയെടുത്തും യുവനടൻ ഷെയിന്‍നിഗം. കടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചെന്നേ കൊഴപ്പിക്കല്ലേ എന്നത് മാത്രമായിരുന്നു ഷെയിൻ കുട്ടികൾക്ക് മുന്നിൽ വച്ച നിബന്ധന. നിലപാടുകളുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്നും ഷെയിൻ കുട്ടി ചോദ്യങ്ങൾക്ക് മറുപടി നൽകി.

കുട്ടിക്കൂട്ടത്തിന്‍റെ ചലച്ചിത്ര മേളയാണെന്ന് കരുതി ഇവിടെ വരുന്ന താരങ്ങൾ അങ്ങനെ രക്ഷപ്പെടാമെന്ന് കരുതേണ്ട. കടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചെന്നെ കുഴപ്പിക്കല്ലേ എന്നതായിരുന്നു യുവനടൻ ഷെയിന്‍നിഗം അവർക്ക് മുന്നിൽ വച്ച ആ‍വശ്യം. കുമ്പളങ്ങിനൈറ്റ്‌സില്‍ ഫഹദ് ഫാസിലിന് വട്ടാണെന്ന് അറിഞ്ഞപ്പോള്‍ എന്ത് തോന്നിയെന്ന് ഒരു കുട്ടിക്കുറമ്പത്തിയുടെ ചോദ്യത്തിനുള്ള മറുപടിക്ക് നിറഞ്ഞ കയ്യടിനേടി.

വെറുതെ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും എന്തെങ്കിലും നിലപാടുകളുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. ക്യാമറാമാനോ, സംവിധായകനോ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ റിയാലിറ്റിഷോകളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലെത്തി. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ഡാൻസ് ചെയ്യണമെന്ന കുട്ടികളുടെ ആവശ്യവും ഷെയിൻ നിരസിച്ചില്ല.

അച്ഛന്‍ അബിയെ പോലെ എന്ത്‌കൊണ്ട് മിമിക്രി തെരഞ്ഞെടുത്തില്ല എന്ന് ചോദ്യത്തിന് നിങ്ങളെ പോലെ മിമിക്രി കാണാനും ആസ്വദിക്കാനുമാണ് എനിക്കും ഇഷ്ടമെന്ന് മറുപടി. ശേഷം കുട്ടിക്കൂട്ടത്തിനൊപ്പെ സെൽഫിയെടുത്ത ശേഷമാണ് മേളയുടെ വേദിയിൽ നിന്നും ഷെയിൻനിഗം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News