ജിന്നയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍, വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ സ്ഥാനത്ത് മുഹമ്മദ് അലി ജിന്ന ആയിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെങ്കില്‍, ഇന്ത്യ- പാക് വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന പ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ത്ഥി.

മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമാന്‍ സിങ് ദാമോര്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്.

രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയാകാന്‍ നെഹ്‌റു നിര്‍ബന്ധബുദ്ധി കാണിക്കാതിരിക്കുകയും, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍, വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമാന്‍ സിങ് ദാമോര്‍ പറഞ്ഞു.

മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുളള വ്യക്തിയുമായിരുന്നുവെന്നും വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ സുരക്ഷയും, പാകിസ്ഥാന്‍ വിരുദ്ധതയും പ്രചരണ രംഗത്ത് മുഖ്യവിഷയങ്ങളായി ഉയര്‍ത്തിക്കാണിച്ച് ബിജെപി വോട്ടു തേടുന്നതിനിടെയാണ്, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News