ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും ഭരണത്തില്‍. തെരഞ്ഞെടുപ്പില്‍ 57.51 ശതമാനം വോട്ട് നേടിയാണു ഭരണകക്ഷിയായ ഇക്കുറിയും ഭരണം പിടിച്ചത്. ശനിയാഴ്ചയാണ് അന്തിമ ഫലപ്രഖ്യാപനം വന്നത്.

1994-നുശേഷമുള്ള ഏറ്റവും കുറവ് വോട്ടുവിഹിതമാണ് എഎന്‍സിയുടേത്. 2004-ല്‍ 69 ശതമാനവും കഴിഞ്ഞതവണ 62 ശതമാനവും വോട്ട് നേടിയാണ് എഎന്‍സി അധികാരത്തിലേറിയത്.

മുന്‍ പ്രസിഡന്റ് ജേക്കബ് സുമയടക്കമുള്ളവര്‍ക്കെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും സമ്പദ്‌വ്യവസ്ഥയ താറുമാറായതുമാണ് വോട്ട് ഇടിയാനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് സഖ്യത്തിന് 20.76 ശതമാനം വോട്ടാണ് ലഭിച്ചത്.