കെട്ടിട നിർമ്മാണത്തിനിടെ വീണ് നട്ടെല്ലിന് ക്ഷതമേറ്റു; പത്തൊമ്പത് വര്‍ഷമായി കിടന്ന കിടപ്പില്‍; കരുണ തേടി യുവാവ്

പത്തൊമ്പത് വർഷമായി നട്ടെല്ലിന് ക്ഷതമേറ്റ് തളർന്ന് കിടക്കുന്ന യുവാവ് സഹായം തേടുന്നു. കാട്ടാക്കട കിള്ളി സ്വദേശി രാധാകൃഷ്ണനാണ് ആകെ ആശ്രയമായിരുന്ന അമ്മ കൂടി കിടപ്പായതോടെ ബുദ്ധിമുട്ടുന്നത്.

ഇരുപത്തി ആറാമത്തെ വയസ്സിൽ കെട്ടിട നിർമ്മാണത്തിനിടെ രണ്ടാം നിലയുടെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു രാധാകൃഷ്ണൻ. നട്ടെല്ലിന് സാരമായ പരിക്കേറ്റ ഇദ്ദേഹം പത്തൊമ്പത് വർഷമായി കിടപ്പിലാണ്. ഉള്ള സമ്പാദ്യമെല്ലാം വിറ്റ് ചികിത്സിച്ചു.

വർഷമിത്ര കഴിഞ്ഞിട്ടും മറ്റൊരാളുടെ സഹായമില്ലാതെ രാധാകൃഷ്ണന് ഒന്ന് എണീറ്റ് ഇരിക്കാൻ പോലും കഴിയില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ കുടുംബം ഇന്ന് വാടക വീട്ടിലാണ് കഴിയുന്നത്.

രാധാകൃഷ്ണന് ആകെ ആശ്രയം സ്വന്തം അമ്മയായിരുന്നു എന്നാൽ മുന്ന് വർഷങ്ങൾക്ക് മുമ്പ് വിധി അമ്മയേയും കിടപ്പിലാക്കി.ഇപ്പോൾ ഒരു ചുവരുകളുടെ മറവിൽ വിധിയെ പഴിച്ച് ഇവർ ഇനിയുള്ള ജീവിതം തള്ളിനീക്കുകയാണ്.ഇവർക്ക് ആകെയുള്ള ആശ്രയം ആഴ്ചതോറും മാറി മാറി വരുന്ന കൂടപിറപ്പുകളായ സഹോദരിമാരാണ്.

ഈ അമ്മക്കും മകനും ചികിത്സക്കായും മറ്റു ചിലവുകൾക്കും വലിയൊരു തുകയാണ് ദിവസേന ചില വാകുന്നത്.കൂടാതെ സ്വന്തമായി ഒരു ഒറ്റമുറി വീടെങ്കിലും വേണമെന്ന സ്വപ്നവുമുണ്ട്. അതിനായി ഞങ്ങൾ സന്മനസുള്ളവരുടെ സഹായം തേടുകയാണ്. സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News