തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് കോണ്‍ഗ്രസ് ബ്ലോക്ക് നേതാവ് എട്ടുലക്ഷം രൂപ മോഷ്ടിച്ചുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഫോണില്‍ പലതവണ വിളിച്ചിട്ടും ഉണ്ണിത്താനെ കിട്ടിയില്ല. കെപിസിസിക്ക് മുന്നില്‍ പരാതി വന്നിട്ടില്ല.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു. അത് പരിഹരിക്കാന്‍ കെപിസിസിക്ക് കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതാണ്. പിന്നീടുണ്ടായതൊന്നും അറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍ പിഎ വ്യാജരേഖ ചമച്ച് ഭൂമി തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് പിടിയിലായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞാന്‍ അക്കാര്യം അറിഞ്ഞിട്ടില്ലെന്ന്’ മുല്ലപ്പള്ളി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here