സിനിമകൾക്കൊപ്പം കളിയും ചിരിയും പാട്ടും മേളവുമായി ഉത്സവച്ഛായയാണ് കുട്ടിക്കൂട്ടം മേളയ്ക്ക് നൽകുന്നത്. അനാഥ ബാല്യങ്ങളും ആദിവാസി സമൂഹത്തിൽ നിന്നുള്ളവരും മേളയുടെ ഭാഗമായത് മാറ്റ്കൂട്ടുന്നു.

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള കുട്ടി ചലച്ചിത്ര മേള ഇതിനോടകം ജനകീയ ഉത്സവമായി മാറിക്ക‍ഴിഞ്ഞു.

ആറായിരത്തോളം കുട്ടികളും രക്ഷകര്‍ത്താക്കളുമാണ് ഡെലിഗേറ്റുകളായി മേ‍ളയിൽ പങ്കെടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ തീയേറ്ററില്‍ സിനിമ കണ്ടിട്ടില്ലാത്ത ആദിവാസി കുട്ടികൾ, അനാഥ ബാല്യങ്ങൾ, ഭിന്നശേഷിക്കാർ എല്ലാവരും ഒരുപോലെ സിനിമയെ ആസ്വദിക്കുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളെ കൂടി ഉൾപ്പെടുത്തി ഇത്തരത്തിലൊരു ചലച്ചിത്രോത്സവം സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ശിശുക്ഷേമ സമിതി.

ജനറൽസെക്രട്ടറി എസ്.പി ദീപക് സമൂഹം നമ്മോടൊപ്പം ഉണ്ടെന്ന സന്ദേശമാണ് ഈ മേള ഒരോ കുട്ടിക്കും നൽകുന്നത്.

സിനിമകൾക്കൊപ്പം പാട്ടും മേളവുമായി കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് ഈ മേള ഏറ്റെടുത്തിരിക്കുന്നത്.
സിനിമകളുടെ മികവിന്‍റെ കാര്യത്തിലും മികച്ച അഭിപ്രായം മാത്രമാണ് ഈ കുട്ടിക്കൂട്ടത്തിനുള്ളത്.

കുട്ടി മേള ചുരുക്കത്തിൽ കുട്ടികളുടെ മികവിന്‍റെ മേളയായി മാറിക്ക‍ഴിഞ്ഞു എന്നതാണ് ഒാരോ ദിനവും കാട്ടി തരുന്നത്.