ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന് രാജ്യം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേയേക്ക് കടന്ന് രാജ്യം.

ആറാം ഘട്ട വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായതോടെ ഇനി ബാക്കിയുള്ളത് 59 സീറ്റുകള്‍ മാത്രം.

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയടക്കം ഞായറാഴ്ച്ച പോളിങ്ങ് ബൂത്തിലെത്തും.

രാഷ്ട്രിയ പാര്‍ടികളെല്ലാം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ കണക്ക് കൂട്ടലിലേയ്ക്ക് കടന്നു.

അതേസമയം ബാലാകോട്ട് ആക്രമണത്തിലെ വിമാനങ്ങളെ പാക്ക് റഡാറില്‍ നിന്നും മറച്ചത് കാര്‍മേഘങ്ങളാണന്ന മോദിയുടെ പ്രസ്ഥാവനക്കെതിരെ പരിഹാസം ഉയരുന്നതിന് പിന്നാലെ പ്രതികൂല കാലാവസ്ഥയില്‍ ആക്രമണത്തിന് നിര്‍ദേശിച്ച മോദിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.

അന്തരീക്ഷം മേഘാവൃതമായത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കനത്ത വിഘാതമാണ് സൃഷ്ടിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യയ്ക്ക് എടുക്കാന്‍ കഴിഞ്ഞില്ല.

തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ക്കാനായി വ്യോസേന കൊണ്ട് പോയ ഇസ്രയേല്‍ നിര്‍മ്മിത മിസൈലുകളും പ്രയോഗിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News