മാധ്യമപ്രവര്‍ത്തകനായ പി വി കുട്ടന്‍ രചിച്ച പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക് എന്ന പുസ്തകത്തിലെ കഥാപാത്രങ്ങളുടെ സംഗമം നടന്നു

മാധ്യമപ്രവര്‍ത്തകനായ പി വി കുട്ടന്‍ രചിച്ച പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക് എന്ന പുസ്തകത്തിലെ കഥാപാത്രങ്ങളുടെ സംഗമം നടന്നു.

നാട്ടൊരുമയുടെ നന്മ വിളിച്ചോതിയ സംഗമം മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളാണ് അഞ്ജനപ്പുഴയെന്ന ഗ്രാമത്തിന് സമ്മാനിച്ചത്.

പി വി കുട്ടന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്കൊപ്പവും അഞ്ജനപ്പുഴ എന്ന ഗ്രാമത്തിന്റെ ചരിത്രത്തിനൊപ്പവും സഞ്ചരിച്ചവരാണ് ഒരുമിച്ച് ചേര്‍ന്നത്.

പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക് എന്ന പുസ്തകത്തില്‍ എഴുത്തുകാരന്‍ സ്വന്തം ഗ്രാമത്തിന്റെ കഥ പറഞ്ഞപ്പോള്‍ അതിലെ കഥാപാത്രങ്ങളായി മാറിയ നാട്ടുകാര്‍ തന്നെ വിശിഷ്ടാതിഥികളും പരിപാടിയുടെ സംഘാടകരുമായി മാറിയ അപൂര്‍വ സംഗമം.

നാടിന്റെ ചരിത്രമാണ് പുസ്തകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദശേഖരന്‍ മുഖ്യ അതിഥിയായിരുന്നു.

സി സത്യപാലന്‍ ചടങ്ങില്‍ അധ്യക്ഷനായി.ടി വി രാജേഷ് എം എല്‍ എ,കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,വൈസ് പ്രസിഡന്റ് പി പി ദിവ്യ,ഡി വൈ എഫ് ഐ നേതാക്കളായ എസ് കെ സജീഷ്,എം ഷാജര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here