പ്രളയത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി; മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി; പരിസ്ഥിതി സൗഹാര്‍ദ പുനര്‍നിര്‍മാണം സര്‍ക്കാര്‍ ലക്ഷ്യം

ജനീവ: പ്രളയ ദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഎന്നിലെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ സേവനം നിസ്തുലമായിരുന്നു. അവര്‍ നൂറുകണക്കിന് ജീവന്‍ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം സാമൂഹ്യ പിന്തുണയോടെ ഫലപ്രദമായി ചെയ്യാനായി.

ജനങ്ങളുടെയും വിവിധ ഏജന്‍സികളുടെയും സഹായം ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി.

മതനിരപേക്ഷ മനസ് ഒരുമയോടെ നിലകൊണ്ടു. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായിരുന്നു പ്രഥമ പരിഗണനയെന്നും പിണറായി പറഞ്ഞു.

ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്രപദ്ധതി സംസ്ഥാനം നടത്തി വരികയാണ്. നവകേരള നിര്‍മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പരിസ്ഥിതി സൗഹാര്‍ദ പുനര്‍നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും പിണറായി വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്.

നൊബേല്‍ സമ്മാനജേതാവും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സും ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തിലെ അതിഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel