സോഷ്യല്‍മീഡിയ കഴിഞ്ഞദിവസങ്ങളില്‍ അന്വേഷിച്ചിറങ്ങിയ ആ പോളിംഗ് ഉദ്യോഗസ്ഥയെ ഒടുവില്‍ കണ്ടെത്തി.

ലഖ്നൗവിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയായ റീന ദ്വിവേദിയാണ് ആ യുവതിയെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ഉത്തര്‍പ്രദേശിലെ ദേവര സ്വദേശിനിയാണ് റീന. മ്യൂസിക്കല്‍ ആപ്പായ ടിക് ടോക്കിലൂടെയാണ് റീനയെ തിരിച്ചറിഞ്ഞത്.

മഞ്ഞ സാരിയുടുത്ത് കുളിംഗ് ഗ്ലാസ് ധരിച്ച് കൈയില്‍ വോട്ടിംഗ് യന്ത്രവുമായി വന്നിറങ്ങിയ റീനയുടെ ചിത്രവും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബോളിവുഡ് താരത്തെ പോലെ എത്തിയ യുവതി ആരാണെന്ന് അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ.

വോട്ടെടുപ്പിനിടെ ആരോ പകര്‍ത്തിയ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.