കുട്ടി മേളയിൽ കുട്ടികളുടെ നായകനെത്തി; താരത്തെ വരവേറ്റ് കുട്ടികള്‍

കുട്ടി മേളയിൽ ഗപ്പിയിലെ താരം ചേതന്‍ വന്നു. സിനിമയില്‍ നല്ലതും ചീത്തയും കാണും. നല്ലത് മാത്രമേ നമ്മള്‍ കുട്ടികള്‍ സ്വീകരിക്കാവൂ എന്ന് കൂട്ടുക്കാരെ ഓർമ്മിപ്പിച്ചു. കൗതുകം നിറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരവും കുട്ടിക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്തും ചേതൻ സദസ്സിനെ ഇളക്കിമറിച്ചു.

ഗപ്പി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായിമാറിയ ചേതൻ അനന്തപുരിയിൽ നടക്കുന്ന കുട്ടിമേളയിൽ എത്തി അവിടുത്തെ ആവേശമായും മാറി.

കുട്ടികളുടെ കൗതുകം നിറഞ്ഞ ചോദ്യങ്ങളെ സ്വദസ്ദ്ധമായാണ് ചേതൻ നേരിട്ടത്. തന്‍റെ ഇഷ്ടതാരമാരെന്ന ചോദ്യത്തിന് ഉടൻ മമ്മൂട്ടി എന്ന ഉത്തരവും.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയമാരംഭിച്ചത്. ഇപ്പോള്‍ പ്ലസ്ടു കഴിഞ്ഞു. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചോദിച്ചാൽ ചേതനറിയില്ല. സിനിമയില്‍ നല്ലതും ചീത്തയും കാണും. നല്ലത് മാത്രമേ നമ്മള്‍ കുട്ടികള്‍ സ്വീകരിക്കാവൂ എന്നും അവൻ കുട്ടികളെ ഓർമ്മിപ്പിച്ചു.

ചോദ്യോത്തരങ്ങളോടെ തീർന്നില്ല, കൂട്ടിക്കൂട്ടത്തിനൊപ്പം അടിപൊളിയായി ചുവട് വെച്ച് സദസ്സിനെ ഇളക്കിമറിച്ചാണ് ചേതൻ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here