കൊല്ലം പേരൂര്‍ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം പേരൂര്‍ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ കുറ്റക്കാര്‍. എട്ടാം പ്രതി അജീംഷായെ വെറുതെ വിട്ടു. കൊല്ലം അ‍ഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രസ്താവിക്കും.

2018 ഓഗസ്റ്റ് 15 നാണ് പേരൂര്‍ സ്വദേശി രഞ്ജിത്തിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിന്‍റെ അമ്മ ട്രീസ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ രഞ്ഡജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായി.

ഒന്നാം പ്രതി മനോജിന്‍റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന്‍റെ വൈരാഗ്യം തീര്‍ക്കാൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു. വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ കൊണ്ട് പോയി മര്‍‍ദ്ദിച്ച് കൊന്നു.

മൃതദേഹം തിരുനെല്‍വേലിക്ക് സമീപം സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ക്കടിയില്‍ കുഴിച്ചിട്ടു.. ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷമാണ് പ്രതികളെ കുടുക്കിയത്.

തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രധാന പ്രതി ഉണ്ണിയെ ഷാഡോ സംഘമാണ് സാഹസികമായി പിടികൂടിയത്.
കേസിലെ അദ്യ പ്രതി അറസ്റ്റിലായി 82 ആം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു.പ്രതികള്‍ക്കെതിരെ 225 രേഖകളും 26 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെല്ലാം.മനോജും ഉണ്ണിയും ആണ് രഞ്ജിത്തിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയത്.കിളികൊല്ലൂര്‍ എസ്ഐ അനില്‍കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here